Latest News

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍
X

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ വിജിലന്‍സ് പിടിയിലായി. പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകീട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സംബന്ധിച്ച് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശരത്ത് കണ്ണൂര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

വിജിലന്‍സ് ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ട് ശരത്തിന് നല്‍കുകയും തുടര്‍ന്ന് എഎസ്‌ഐയ്ക്ക് കൈമാറുമ്പോള്‍ പിടികൂടുകയുമായിരുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സിഐമാരായ ഷാജി പട്ടേരി, പി സുനില്‍കുമാര്‍, എസ്‌ഐമാരായ കെ പി പങ്കജാക്ഷന്‍, കെ ജഗദീഷ്, എഎസ്‌ഐ എന്‍ വി രമേശന്‍, പി പി നികേഷ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ഇ കെ രാജു, ഇ വി ജയശ്രീ, സുഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it