Latest News

മാളയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

മാളയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
X

മാള: മാള പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മാളപള്ളിപ്പുറത്തുനിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. മാള എസ്എച്ച്ഒ വി സജിന്‍ ശശിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മാള പള്ളിപ്പുറം താണിക്കാട് കിണര്‍ സ്‌റ്റോപ്പിനടുത്ത് വീടിനോട് ചേര്‍ന്ന് കട നടത്തുന്ന നിഷാദിന്റെ (47) പക്കല്‍ നിന്നാണ് എസ് ഐമാരായ രമ്യ കാര്‍ത്തികേയന്‍, നീല്‍ ഹെക്ടര്‍ ഫെര്‍ണാണ്ടസ്, സി പി ഒ ശ്രീജിത്ത്, ഹോം ഗാര്‍ഡ് വിനോദ് എന്നിവര്‍ ചേര്‍ന്ന് പുകയില ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ മൊത്തമായി കൊണ്ടുവരുന്നവരില്‍ നിന്നാണ് മാളയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യപ്പെടുന്നതെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്ന് പോലിസ്.

Next Story

RELATED STORIES

Share it