Latest News

ജമ്മു കശ്മീരില്‍ സായുധ ഏറ്റുമുട്ടല്‍; ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്

ജമ്മു കശ്മീരില്‍ സായുധ ഏറ്റുമുട്ടല്‍; ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലെ ബിജ്‌ബെഹറ മേഖലയില്‍ കശ്മീര്‍ പോലിസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സ്‌കാഡിനുനേരെ സായുധാക്രമണം. ഏറ്റുമുട്ടലില്‍ ഓരു പോലിസുകാരന് പരിക്കേറ്റു. അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റുമുട്ടലിനെത്തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടക്കുന്നുണ്ട്.

'അനന്ത്‌നാഗിലെ ബിജ്‌ബെഹറ ഏരിയയില്‍ പോലിസ്/സിആര്‍പിഎഫിന്റെ സംയുക്ത പാര്‍ട്ടിക്ക് നേരെ സായുധര്‍ വെടിയുതിര്‍ത്തു. ഈ സംഭവത്തില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്' തിരച്ചില്‍

ഊര്‍ജ്ജിതമാക്കി''- ജമ്മു, കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

നേരത്തെ, ജമ്മു കശ്മീരിലെ രജൗരിയില്‍ ചാവേര്‍ ബോംബ് ആക്രമണം നടത്തുന്നതിനിടെ സായുധരുടെ വെടിയേറ്റ് മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ നടന്ന ഓപ്പറേഷനില്‍ സുബേദാര്‍ രാജേന്ദ്ര പ്രസാദ്, റൈഫിള്‍മാന്‍ മനോജ് കുമാര്‍, റൈഫിള്‍മാന്‍ ലക്ഷ്മണന്‍ ഡി എന്നിവരാണ് മരിച്ചത്. സൈനിക താവളത്തിലുണ്ടായ ചാവേര്‍ ബോംബ് ആക്രമണം സൈന്യം ചെറുത്തു. രണ്ട് സായുധരെ വെടിവച്ചുകൊന്നു.

Next Story

RELATED STORIES

Share it