- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വംശഹത്യയ്ക്ക് കളമൊരുക്കുന്നോ? വംശശുദ്ധിപഠനവുമായി കേന്ദ്ര സാംസ്‌കാരിക വകുപ്പ്

ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരികവകുപ്പ് ഇന്ത്യയിലെ വംശങ്ങളുടെ വംശശുദ്ധിയെക്കുറിച്ച് പഠിക്കാന്‍ ഡിഎന്‍എ പ്രൊഫൈലിങ് കിറ്റുകളും സാങ്കേതികവിദ്യകളും വാങ്ങുന്നു. രണ്ട് മാസം മുമ്പ് ആര്‍ക്കിയോ ബയോളജിസ്റ്റ് വസന്ത് എസ് ഷിന്‍ഡെയും ലഖ്‌നോവിലെ ബീര്‍ബെല്‍ സാഹ്നി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയൊ സയന്‍സസിലെ ശാസ്ത്രജ്ഞരുമായും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇത്തരമൊരു തീരുമാനം.
ഷിന്‍ഡെ ബംഗ്ലളൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സയന്‍സസില്‍ രാഖിഗര്‍ഹി റിസര്‍ച്ച് പ്രൊജക്റ്റ് ഡയറക്ടറാണ്. ഹാരപ്പന്‍ ജനതയുടെ ഡിഎന്‍എ പ്രൊഫൈലിങ്ങാണ് അദ്ദേഹത്തിന്റെ പഠനമേഖലകളിലൊന്ന്.
ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഡിഎന്‍എ പ്രൊഫൈലിങ്ങിനുള്ള ഉപകരണങ്ങള്‍ കൈവശപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനോട് ഷിന്‍ഡെ സമ്മതിച്ചു.
കഴിഞ്ഞ 10,000 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ വംശങ്ങള്‍ തമ്മില്‍ കൂടിക്കലര്‍ന്നതെങ്ങനെയെന്ന് അറിയാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ജനിതക ചരിത്രം മനസ്സിലാക്കാമെന്നുമാത്രമല്ല, ഇന്ത്യക്കാരുടെ വംശശുദ്ധി തെളിയിക്കാനുമാവുമത്രെ.
ഇതിനാവശ്യമായ ഉപകരണങ്ങള്‍ക്കായി കേന്ദ്രം ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
2019ല്‍ത്തന്നെ ഇത്തതരമൊരു പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അധികാരികള്‍ക്കിടയിലുണ്ടായിരുന്നു. ചില ശ്രമങ്ങളും നടന്നു. കൊല്‍ക്കത്തയിലെ ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കായിരുന്നു അതിന്റെ ചുമതല. പക്ഷേ, ഇപ്പോള്‍ ആ നീക്കങ്ങളില്‍ രാഷ്ട്രീയം കലര്‍ന്നതായി അവര്‍ക്ക് ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ ജനിതകമായ വിതരണം പഠിക്കാന്‍ ഈ പഠനം ഉപയോഗപ്പെടുമെന്നാണ് അവരുടെ പക്ഷം.
ആഫ്രിക്കയില്‍നിന്ന് തുടങ്ങി അറേബ്യയിലൂടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലൂടെയും കടന്ന് തെക്കുകിഴക്ക് ഏഷ്യ വഴി ആസ്‌ത്രേലിയയില്‍ എത്തുന്ന ആധുനിക മനുഷ്യന്റെ സഞ്ചാരപഥം ഇതുവഴി നിര്‍ണയിക്കാനാവുമെന്ന് കരുതപ്പെടുന്നു.
വിവിധ ജനവിഭാഗങ്ങളുടെയും മതവിഭാഗങ്ങളുടെയും വംശനിര്‍ണയമാണ് മറ്റൊരു ലക്ഷ്യം.
2019ലെ പദ്ധതിയുടെ ഭാഗമായി ഇവര്‍ 75 സമുദായങ്ങളിലെ 7,808 രക്തസാംപിളുകളെക്കുറിച്ച് പഠിച്ചുകഴിഞ്ഞു. ജാറവ, നികോബാറിസ്,
ജാരവ, നിക്കോബറീസ്, ആന്ദ്, കതോഡി, മാന്‍ഡി, മല്‍പഹാരിയ, മുണ്ട, ഹബോയ് ഖാസി, നിഹാല്‍, ടോട്ടോ ദുരംഗ് മോമ്പ, പാല്‍ടെല്‍ ലെപ്ച തുടങ്ങിയ സമുദായങ്ങളെക്കുറിച്ചാണ് പഠിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















