നിയമന വിവാദം; ആരോപണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ: നിയമന വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്റെ നിയമനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നിയമനം പൂര്‍ണമായി മെറിറ്റ് അടിസ്ഥാനത്തിലുള്ളതാണ്. താനോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ നിയമനത്തില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് സുരേന്ദ്രന്റെ വാദം. ഇക്കാര്യത്തില്‍ ഏതുതരത്തിലുള്ള അന്വേഷണവും നടത്താം.
തനിക്കെതിരായ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്. ഇത്തരം വാര്‍ത്തകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണനു കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനത്തില്‍ ബന്ധുനിയമനം നല്‍കിയെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫിസര്‍ എന്ന തസ്തികയിലാണ് നിയമനം. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളിലുള്ളവരെ പരിഗണിച്ചിരുന്ന സ്ഥാനത്ത് ബിടെക് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച് ജോലി നല്‍കിയെന്നാണ് ആക്ഷേപം.
RELATED STORIES
കോഴിക്കോട് വാഹനാപകടം; സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMT