- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തു ജില്ലകളില്‍ 'നിയുക്തി 2021' തൊഴില്‍ മേള

തിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന 'നിയുക്തി 2021' മെഗാ തൊഴില്‍ മേള ശേഷിക്കുന്ന ജില്ലകളില്‍ ഡിസംബര്‍ 11 മുതല്‍ ജനുവരി 8 വരെ നടക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ നടക്കുന്ന തൊഴില്‍ മേളകളിലൂടെ സ്വകാര്യ മേഖലയിലെ 25,000 തൊഴിലുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
ആയിരത്തിലധികം തൊഴില്‍ദാതാക്കളും 50,000ത്തിലധികം ഉദ്യോഗാര്‍ഥികളും പങ്കെടുക്കുന്ന തൊഴില്‍മേളയില്‍, ഐ.ടി, ടെക്സ്റ്റയില്‍സ് ജൂവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്‌ട്രേഷന്‍ മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി ല്‍ നടത്താം. തൊഴില്‍ മേളകളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
ഇടുക്കി, ആലപ്പുഴ, വയനാട,് കണ്ണൂര്‍ ജില്ലകളില്‍ നിയുക്തി തൊഴില്‍ മേള സംഘടിപ്പിച്ചു. തുടര്‍ന്നുള്ള ജോബ് ഫെയര്‍ നടത്തപ്പെടുന്ന ജില്ലകള്‍, തീയതി സെന്റര്‍ എന്നിവ താഴെ പറയുന്നു.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – തിരുവനന്തപുരം, ഡിസംബര്‍ 11, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ് കാര്യവട്ടം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കൊല്ലം, ഡിസംബര്‍ 18, ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പത്തനംതിട്ട, ഡിസംബര്‍ 21, മാക് ഫാസ്റ്റ് കോളേജ് തിരുവല്ല.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കോട്ടയം, ഡിസംബര്‍ 18, ബസേലിയസ് കോളേജ്, കോട്ടയം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – എറണാകുളം, ഡിസംബര്‍ 11, സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തൃശൂര്‍, ഡിസംബര്‍ 20, തൃശൂര്‍ സെന്റ് തോമസ് കോളേജ്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – പാലക്കാട്, ഡിസംബര്‍ 11, ഗവണ്മെന്റ് വിക്ടോറിയ കോളേജ്, പാലക്കാട്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – മലപ്പുറം, ഡിസംബര്‍ 22, മഅദിന്‍ പോളിടെക്‌നിക് കോളേജ്, മലപ്പുറം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കോഴിക്കോട്, ഡിസംബര്‍ 18, ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജ് വെസ്റ്റ് ഫീല്‍ കോഴിക്കോട്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കാസര്‍കോഡ്, ജനുവരി 8, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ്.
രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെയാണ് ജോബ്‌ഫെയറുകള്‍ നടക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















