Latest News

മലപ്പുറത്തെ 75 എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് എപി.ജെ സ്‌കോളര്‍ഷ്: അഭിമുഖം ആഗസ്ത് 13ന് തിരൂര്‍ ടൗണ്‍ഹാളില്‍

മലപ്പുറത്തെ 75 എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് എപി.ജെ സ്‌കോളര്‍ഷ്: അഭിമുഖം ആഗസ്ത് 13ന് തിരൂര്‍ ടൗണ്‍ഹാളില്‍
X

തിരൂര്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയുടെ മിസൈല്‍മാന്‍ എന്നറിയപ്പെട്ടിരുന്ന മുന്‍ രാഷ്ട്രപതി

എപിജെ അബ്ദുല്‍ കലാമിന്റെ ഇഷ്ടവിഷയമായ എന്‍ജിനീയറിങ് പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ മലപ്പുറം ജില്ലയിലെ അശരണരായ 75 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അര്‍ഹതയുണ്ടാവുക. 50 മുതല്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കും. ഗുണഭോക്താക്കളായ 75 വിദ്യാര്‍ത്ഥികളെ കണ്ടെത്താനായുള്ള അഭിമുഖം ഈ മാസം 13ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തിരൂര്‍ ടൗണ്‍ ഹാളില്‍ നടക്കും.

തിരൂരിലെ എപിജെ അബ്ദുല്‍ കലാം ട്രസ്റ്റ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. താല്‍പര്യമുള്ളവര്‍ രക്ഷിതാക്കളോടൊപ്പം റേഷന്‍ കാര്‍ഡ്, എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നേരത്തെ അപേക്ഷിച്ചിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് 960 549 4444, 702 533 5111.

തിരഞ്ഞെടുക്കപെട്ടവരുടെ പട്ടിക 13ന് വൈകിട്ട് അഞ്ചിന് തിരൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ട്രസ്റ്റിന്റെ വാര്‍ഷിക ചടങ്ങില്‍ പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് എംജിഎം ഗ്രൂപ്പിന്റെ എറണാകുളം, മലപ്പുറം ജില്ലകളിലെ എഞ്ചിനീയറിംഗ് കാമ്പസുകളിലായിരിക്കും പ്രവേശനം നല്‍കുന്നത്.

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വിദ്യാമൃതം ഫാര്‍മസി, പോളിടെക്‌നിക്, എഞ്ചിനീയറിംഗ് സ്‌കാളര്‍ഷിപ്പിനുള്ള അപേക്ഷകളും ടൗണ്‍ഹാളില്‍ 13ന് സ്വീകരിക്കുന്നതാണ്.

Next Story

RELATED STORIES

Share it