അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കാവുണ്ടിക്കല്‍ ഊരിലെ മണികണ്ഠന്‍- കൃഷ്ണവേണി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. സ്വകാര്യാശുപത്രിയിലായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോവുമ്പോള്‍ ഗൂളിക്കടവില്‍ വച്ച് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണമാണ് അട്ടപ്പാടിയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ചില്‍ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചിരുന്നു. മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞാണ് മാര്‍ച്ച് 21ന് മരിച്ചത്. മാര്‍ച്ച് ഒന്നിന് അട്ടപ്പാടിയില്‍ മറ്റൊരു നവജാത ശിശുവും മരിച്ചു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്‍- നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇതിന് മുമ്പ് ഒരുവയസ്സിനും രണ്ടുവയസ്സിനും ഇടയില്‍ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്.
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം ഞെട്ടിക്കുന്നത്, ഹീനം: രാഹുല്‍ ഗാന്ധി
28 Jun 2022 4:58 PM GMTമുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം: മരണം 18 ആയി;...
28 Jun 2022 2:41 PM GMTരാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും തടയാന്‍ കേന്ദ്രം...
28 Jun 2022 2:06 PM GMTനൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റ്; ഉദയ്പൂരില്‍ കടയുടമയെ...
28 Jun 2022 2:05 PM GMTജിഗ്നേഷ് മേവാനി ചോദിക്കുന്നു, അടുത്തത് ആര് ? '
28 Jun 2022 1:46 PM GMTമദ്റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം
28 Jun 2022 12:40 PM GMT