Latest News

ബംഗാളില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ ചെയ്തു; എസ്‌ഐആര്‍ ഡ്യൂട്ടിയിലെ സമ്മര്‍ദമെന്ന് ആരോപണം

ബംഗാളില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ ചെയ്തു; എസ്‌ഐആര്‍ ഡ്യൂട്ടിയിലെ സമ്മര്‍ദമെന്ന് ആരോപണം
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ ചെയ്തു. ബിഎല്‍ഒയായ കൃഷ്ണനഗറിലെ ചപ്ര സ്വദേശി അധ്യാപിക റിങ്കു തരഫ്ദാറിനെയാണ് (52) വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മരിച്ച അധ്യാപികയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം, ജല്‍പൈഗുരിയിലും ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിഎല്‍ഒ ജീവനൊടുക്കിയിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it