- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതവിശ്വാസത്തിന്റെ പേരില്‍ ഗുരുഗ്രാമില്‍ മുസ് ലിംകള്‍ക്കെതിരേ അജ്ഞാതരുടെ ആക്രമണം; പോലിസ് കേസെടുത്തു

ഗുരുഗ്രാം; ഹരിയാനയിലെ ഗുരുഗ്രാമില്‍ മതവിശ്വാസത്തിന്റെ പേരില്‍ രണ്ട് മുസ് ലിംകള്‍ക്കെതിരേ ആക്രമണം. അബ്ദുറഹ്മാന്‍, മുഹമ്മദ് അസം എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികള്‍ക്കുവേണ്ടി പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തു.
ആക്രമിച്ചവര്‍ ഇസ് ലാം വിദ്വേഷം വമിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചു. ഫോണുകള്‍ തട്ടിപ്പറിച്ചു. ഒരാളുടെ വായിലേക്ക് വെളുത്ത ഒരു പൊടി കുടഞ്ഞിട്ടതായും ആരോപിച്ചു.
രാത്രി 9.15ഓടെ ഇരുവരും സെക്ടര്‍ 45ല്‍ ഒരു ഹോട്ടലിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ദിയോബന്ദ് സ്വദേശിയാണ് ആക്രമിക്കപ്പെട്ടവരില്‍ ഒരാള്‍. മദ്രസകള്‍ നടത്തുന്ന ട്രസ്റ്റിനുള്ള സംഭാവന പിരിക്കാന്‍ വന്നപ്പോഴായിരുന്നു ആക്രമണം. ഹോട്ടലിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു കാറിലെത്തിയ ഒരാള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
'എന്തിനാണ് അവിടെ നില്‍ക്കുന്നതെന്ന് അദ്ദേഹം ഞങ്ങളോട് ചോദിച്ചു. ചക്കര്‍പൂര്‍ ഗ്രാമത്തിലേക്കുള്ള യാത്രയിലാണ് എന്ന് അസം അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ തന്റെ കൂട്ടുകാരെ വിളിച്ചുവരുത്തി ഞങ്ങളെ മര്‍ദിക്കാന്‍ തുടങ്ങി. അവര്‍ ഞങ്ങളുടെ മൊബൈല്‍ ഫോണുകളും എന്റെ മോട്ടോര്‍ സൈക്കിളും തട്ടിയെടുത്തു- റഹ്മാന്‍ പറഞ്ഞു.
പ്രതികളിലൊരാള്‍ കാറില്‍ നിന്ന് വെള്ളപ്പൊടി പോലെയുള്ള വസ്തു കൊണ്ടുവന്ന് അസമിന്റെ വായില്‍ നിര്‍ബന്ധിച്ച് ഇട്ടുവെന്നും പരാതിയിലുണ്ട്. രണ്ടുപേര്‍ക്കും ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.
'ഞങ്ങള്‍ ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണ്. പ്രതികള്‍ അവരുടെ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ആക്രമിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തതായി ഇരകള്‍ ആരോപിക്കുന്നു. മോട്ടോര്‍ സൈക്കിള്‍ സ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി''- എഎസ്പി അമന്‍ യാദവ് പറഞ്ഞു.
പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മതവിശ്വാസത്തെ അപഹസിക്കുന്ന പ്രയോഗങ്ങള്‍ നടത്തുന്നതിനും മര്‍ദ്ദത്തിനും എതിരേയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















