ഇന്ന് വലയ സൂര്യഗ്രഹണം; 9.26 മുതല് 9.30 വരെ ഗ്രഹണം പാരമ്യത്തിലെത്തും
രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.10 വരെ അനുഭവപ്പെടും. 9.26 മുതല് 9.30 വരെയാണ് പാരമ്യത്തിലെത്തുന്നത്.

തിരുവനന്തപുരം: ഇന്ന് കേരളത്തില് വലയ സൂര്യഗ്രഹണം ദൃശ്യമാകും. ഒമ്പതു വര്ഷത്തിനു ശേഷമാണ് കേരളത്തില് വലയ സൂര്യഗ്രഹണം ദൃശ്യമാവുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.10 വരെ അനുഭവപ്പെടും. 9.26 മുതല് 9.30 വരെയാണ് പാരമ്യത്തിലെത്തുന്നത്. വടക്കന് ജില്ലകളില് വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളില് ഭാഗിക സൂര്യഗ്രഹണവുമാണ് ഉണ്ടാവുക.
സൂര്യനും ഭൂമിക്കുമിടയില് ചന്ദ്രന് വരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത്. അതോടെ സൂര്യന് പൂര്ണമായോ ഭാഗികമായോ മറയുന്നു. ഒരു വര്ഷം രണ്ട് മുതല് അഞ്ച് വരെ സൂര്യഗ്രഹണം ഉണ്ടാകാം. സൂര്യഗ്രഹണം പല വിധമാണ്. പൂര്ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം.
ഭൂമിയില് നിന്ന് നോക്കുമ്പോള് ചന്ദ്രന് സൂര്യനെ പൂര്ണമായും മറച്ചതായി തോന്നുന്നുവെങ്കില് അത് പൂര്ണ സൂര്യഗ്രഹണം. ഈ സമയത്ത് സൂര്യന്റെ അന്തരീക്ഷമായ കൊറോണ നമുക്ക് ദൃശ്യമാകും. സമ്പൂര്ണ സൂര്യഗ്രഹണത്തിന്റെ ദൈര്ഘ്യം 7 മിനിറ്റും 31 സെക്കന്റുമാണ്.
ചന്ദ്രന് സൂര്യനെ ഭാഗികമായി മാത്രം മറക്കുകയാണെങ്കില് അത് ഭാഗിക സൂര്യഗ്രഹണം. ഇനി ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ രേഖയിലെത്തിയാലും ദീര്ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണം പഥം മൂലം ചിലപ്പോള് ചന്ദ്രന് സൂര്യനെ പൂര്ണമായി മറക്കാനാവില്ല. ഈ സമയത്ത് സൂര്യന്റെ ബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയമായി ചന്ദ്രനു വെളിയില് കാണപ്പെടുന്നു. ഇത്തരം സൂര്യഗ്രഹണമാണ് വലയ സൂര്യഗ്രഹണം. വലയ സൂര്യഗ്രഹണം സമ്പൂര്ണ്ണ സൂര്യഗ്രഹണമാണ്. ഭൂമിയിലെ ചില സ്ഥലങ്ങളില് പൂര്ണ്ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില് വലയ സുര്യഗ്രഹണമായും അനുഭവപ്പെടുന്ന സൂര്യഗ്രഹണങ്ങളെ സങ്കര സൂര്യഗ്രഹണം എന്നു വിളിക്കുന്നു.
2010 ജനുവരി 15 ന് കേരളത്തില് വലയ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. ഇത്തവണ കേരളത്തില് എല്ലായിടത്തും സൂര്യന്റെ 87-93 ശതമാനം വരെ മറയും.
തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തിലും കോട്ടയത്ത് ദേവമാത കോളജ് ഗ്രൗണ്ടിലും ചാലക്കുടി പനമ്പള്ളി മെമ്മോറിയല് കോളജ് ഗ്രൗണ്ടിലും നാദാപുരം രാജാസ് ഹയര് സെക്കന്ഡറി സ്കൂള് ഗ്രൗണ്ടിലും ഗ്രഹണ നിരീക്ഷണ ഉപകരണങ്ങള് സ്ഥാപിച്ചിട്ടുണ്ട്.
RELATED STORIES
അമരീന്ദര് സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്ഗ്രസ്' ബിജെപിയില്...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്ണ തീരുവയില് വന് വര്ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMTമുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടിസ്
1 July 2022 12:15 PM GMTകൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല് മീഡിയയില് പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന് തോക്കുകളുമായി മൂന്ന് പേര് പെരിന്തല്മണ്ണ പോലിസിന്റെ പിടിയില്
1 July 2022 5:06 AM GMT