Latest News

മൂന്നാം ക്ലാസുകാരി അമേയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തില്‍ വിഷു കൈനീട്ടവും സക്കാത്തും സംഭാവനയായി നല്‍കണമെന്ന് കേട്ടപ്പോള്‍ പിതാവിനോട് അമേയ ആഗ്രഹം അറിയിക്കുകയായിരുന്നു.

മൂന്നാം ക്ലാസുകാരി അമേയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
X

മാള: അമേയ എന്ന മൂന്നാം ക്ലാസുകാരി തന്റെ കാശു കുടുക്കയിലെ പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. പെരുന്നാളിനായി പണം കൂട്ടി വെച്ച് സൈക്കിള്‍ വാങ്ങാന്‍ വെച്ചതായിരുന്നു കാശു കുടുക്കയിലെ പൈസ. മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തില്‍ വിഷു കൈനീട്ടവും സക്കാത്തും സംഭാവനയായി നല്‍കണമെന്ന് കേട്ടപ്പോള്‍ പിതാവിനോട് അമേയ ആഗ്രഹം അറിയിക്കുകയായിരുന്നു.

പിതാവ് സ്ഥലം എംഎല്‍എ വി ആര്‍ സുനില്‍കുമാറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് എംഎല്‍എ നേരിട്ട് വന്ന് സംഭാവന സ്വീകരിക്കുകയായിരുന്നു. പിതാവ് സി ഐ നൗഷാദ് മാള ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ കര്‍മ്മ സേന പ്രവര്‍ത്തകന്‍ കൂടിയാണ്. മാതാവ് ഷീബത്ത്. മാള കടവിനടുത്താണ് ഇവരുടെ വീട്.

Next Story

RELATED STORIES

Share it