Latest News

ആംബുലന്‍സ് ഇടിച്ച് ഒരാള്‍ മരിച്ചു

അപകടത്തില്‍ പെട്ടത് നാല് ദിവസം പ്രായമായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് തിരിച്ചു വരികയായിരുന്ന ആംബുലന്‍സ്

ആംബുലന്‍സ് ഇടിച്ച് ഒരാള്‍ മരിച്ചു
X
കൊല്ലം: നാല് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് തിരിച്ചുവരികയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. വളവുമുക്കില്‍ സാധുപുരത്ത് ചന്ദ്രന്‍ ആണ് മരിച്ചത്. കൊല്ലം ഓച്ചിറയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഹൃദയ വാല്‍വിന് തകരാറുള്ള പിഞ്ചുകുഞ്ഞിനെ അടിയന്തരമായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയില്‍ എത്തിച്ച് തിരിച്ചുവരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചക്ക് 1.15ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ആംബുലന്‍സ് രണ്ട് ബൈക്കുകളും വഴിയാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ച ശേഷം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. മൂന്നു പേരാണ് അപകടത്തില്‍ പെട്ടത്. ചന്ദ്രന്‍ തല്‍ക്ഷണം മരിച്ചു. മറ്റു രണ്ടുപേരുടെ നില ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചന്ദ്രന്റെ മൃതദേഹം ഹരിപ്പാട് പരബ്രഹ്മ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it