അക്രമികള്‍ക്ക് കുടപിടിക്കുന്ന ജുഡീഷ്യറി നിലപാട് അപലപനീയം: അല്‍ ഹുസ്‌നി ഉലമ അസോസിയേഷന്‍
BY NAKN3 Oct 2020 1:34 AM GMT
![അക്രമികള്‍ക്ക് കുടപിടിക്കുന്ന ജുഡീഷ്യറി നിലപാട് അപലപനീയം: അല്‍ ഹുസ്‌നി ഉലമ അസോസിയേഷന്‍ അക്രമികള്‍ക്ക് കുടപിടിക്കുന്ന ജുഡീഷ്യറി നിലപാട് അപലപനീയം: അല്‍ ഹുസ്‌നി ഉലമ അസോസിയേഷന്‍](https://www.thejasnews.com/h-upload/2020/10/03/124752-2.jpg)
X
NAKN3 Oct 2020 1:34 AM GMT
ഓച്ചിറ : ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട ലക്‌നൗ സി.ബി.ഐ സ്‌പെഷ്യല്‍ കോടതി വിധി അന്യായമാണെന്നും , അക്രമികള്‍ക്ക് കുടപിടിക്കുന്ന ജുഡീഷ്യറി നിലപാട് അപലപനീയമാണെന്നും അല്‍ ഹുസ്‌നി ഉലമ അസോസിയേഷന്‍ സംസ്ഥാന സമതി വ്യക്തമാക്കി. പ്രതികളെ വെറുതെ വിട്ടതിന് പുറമെ അതില്‍ പ്രധാനികളെ പുണ്യാത്മാക്കളാക്കാന്‍ ശ്രമിച്ച കോടതി നിലപാട് രാജ്യത്തെ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസമാണ് ഇല്ലാതാക്കിയത്. നീതി കാട്ടേണ്ട നീതിപീഠം അനീതിക്ക് കൈ താങ്ങാകുമ്പോള്‍ , രക്ഷ നല്‍കേണ്ടവര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോള്‍ , രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പോറലേല്‍ക്കാതിരിക്കാന്‍ , രാജ്യത്തിന്റെ മഹത്തായ ഭരണ ഘടനക്ക് സംരക്ഷണം തീര്‍ക്കാന്‍ ജന്മ നാടിനോട് കൂറുള്ള ഓരോ ഇന്ത്യക്കാരനും മുന്നോട്ട് വരണമെന്നും യോഗം ആഹ്വാനം ചെയ്തു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT