Latest News

രാജ്യത്ത് ബിജെപി തരംഗമില്ലെന്ന് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി

രാജ്യത്ത് ബിജെപി തരംഗമില്ലെന്ന് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി
X

ഹൈദരാബാദ്: ഹൈദരാബാദില്‍ ബിജെപി തരംഗമില്ലെന്നും ആകാശം തെളിഞ്ഞിരിക്കുകയാണെന്നും എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗ്രേയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പില്‍കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദില്‍ മാത്രമല്ല, രാജ്യത്ത് തന്നെ ബിജെപി അനുകൂല തരംഗമുണ്ടെന്ന അവകാശവാദങ്ങള്‍ ഉവൈസി തള്ളിക്കളഞ്ഞു.

മഹാരാഷ്ട്ര എംല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ട കാര്യം ഉവൈസി ചൂണ്ടിക്കാട്ടി.

'ഹൈദരാബാദില്‍ ഞങ്ങള്‍ 51 സീറ്റില്‍ മല്‍സരിച്ചു. 44 എണ്ണം വിജയിച്ചു. പകരം 80 സീറ്റില്‍ മല്‍സരിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു.

2016ല്‍ 60 സീറ്റില്‍ നിന്നാണ് ഇത്രയും സീറ്റ് ലഭിച്ചത്. ഇത്തവണ 55ല്‍ നിന്ന് ഇത്രയും സീറ്റ് ലഭിച്ചു'- നേട്ടത്തിന്റെ നിരക്ക് മുകളിലേക്കാണെന്ന് ഇത് സൂചിപ്പിക്കുന്നതെന്ന് ഉവൈസി ചൂണ്ടിക്കാട്ടി.

ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 150 സീറ്റുകളുള്ള കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 76 സീറ്റ് വേണം. തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിക്കാണ് കൂടുതല്‍ സീറ്റുകളുള്ളത്. പക്ഷേ, 2016 തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയ ടിആര്‍എസ് ഇത്തവണ 55 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. 2016ല്‍ തെലുങ്കുദേശവുമായി സഖ്യമുണ്ടായിരുന്ന ബിജെപി നാല് സീറ്റാണ് നേടിയിരുന്നതെങ്കില്‍ ഇത്തവണ 48 സീറ്റില്‍ വിജയിച്ചു.

എഐഎംഐഎം 44 സീറ്റോടെ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണയും ഇത്രയും സീറ്റാണ് നേടയിത്. കോണ്‍ഗ്രസ്സിന് ഇത്തവണ രണ്ട് സീറ്റാണ് ലഭിച്ചത്.



Next Story

RELATED STORIES

Share it