- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: കര്‍ഷകര്‍ക്ക് മുല്ലപ്പള്ളിയുടെ ഉറപ്പ്
രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് കര്‍ഷകര്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഭരണാധികാരികള്‍ക്ക് മുന്നോട്ടു പോവാനാവില്ല.-മുല്ലപ്പള്ളി വ്യക്തമാക്കി.

കോഴിക്കോട്: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേരളത്തിലെ കര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന അവകാശവാദവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രക്ക് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് കര്‍ഷകര്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഭരണാധികാരികള്‍ക്ക് മുന്നോട്ടു പോവാനാവില്ല. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യം ഭരിച്ച മോദി സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.ആര്‍എസ്എസ് രാജ്യത്ത് അസഹിഷ്ണുതയുടെ രാഷ്ട്രീയം വളര്‍ത്തുകയാണ്. കര്‍ഷകര്‍ക്കെന്ന പോലെ യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം നരേന്ദ്ര മോദി നല്‍കിയ വാക്ക് പാഴ്വാക്കായി. ഏതെങ്കിലും ഒന്ന് പാലിച്ചുവെന്ന് അദ്ദേഹം പറയുകയാണെങ്കില്‍ അത് കേള്‍ക്കാന്‍ സന്നദ്ധമാണ്. പക്ഷെ അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















