Latest News

അഗ്നിപഥ്: ആദ്യ ഘട്ട റിക്രൂട്ട്‌മെന്റ് ഉടന്‍; രജിസ്‌ട്രേഷന്‍ ജൂലൈ 22മുതല്‍

അഗ്നിപഥ്: ആദ്യ ഘട്ട റിക്രൂട്ട്‌മെന്റ് ഉടന്‍; രജിസ്‌ട്രേഷന്‍ ജൂലൈ 22മുതല്‍
X

ന്യൂഡല്‍ഹി: വിവാദമായ അഗ്നിപഥ് പദ്ധതി പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് ഉടന്‍ ആരംഭിക്കും. ആദ്യ ഘട്ട റിക്രൂട്ട്‌മെന്റിന്റെ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് റാലിക്കുവേണ്ടിയുളള രജിസ്‌ട്രേഷന്‍ ജൂലൈ 22ന് ആരംഭിക്കും.

മൂന്ന് പ്രതിരോധ സേനയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ തിരഞ്ഞെടുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തേക്കായിരിക്കും ഇതുപ്രകാരം തിരഞ്ഞെടുക്കുന്ന അഗ്നിവീരന്മാരുടെ നിയമനം. അതിനുശേഷം ഇവരില്‍ 25 ശതമാനം ഒഴിച്ചുള്ളവരെ പിരിച്ചുവിടും. ഇവര്‍ക്ക് ചെറിയ നഷ്ടപരിഹാരം നല്‍കും. പെന്‍ഷനോ ഗ്രാറ്റ് വിറ്റിയോ ലഭിക്കില്ല.

ഇതിനെതിരേ വലിയ പ്രതിഷേധമാണ് രാജ്യമാസകലം ഉയര്‍ന്നിട്ടുള്ളത്.

Next Story

RELATED STORIES

Share it