Cricket

ലോകകപ്പ് സെമി ലൈനപ്പ് ആവേശത്തിലേക്ക്; ലങ്കയെ തള്ളി അഫ്ഗാന്‍ ടോപ് ഫൈവില്‍

ലോകകപ്പ് സെമി ലൈനപ്പ് ആവേശത്തിലേക്ക്; ലങ്കയെ തള്ളി അഫ്ഗാന്‍ ടോപ് ഫൈവില്‍
X

പൂനെ: ഈ ലോകകപ്പിലെ അഫ്ഗാന്റെ വീരഗാഥ തുടരുന്നു. ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ ശക്തരായ ശ്രീലങ്കയെയും പരാജയപ്പെടുത്തി അഫ്ഗാനിസ്താന്‍ സെമി പ്രവേശനം സാധ്യമാക്കാനായി ഒരുങ്ങികഴിഞ്ഞു. 241 റണ്‍സിന് ലങ്കയെ ഒതുക്കിയ അഫ്ഗാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പിന്തുടരുകയായിരുന്നു. അസ്മത്തുള്ള(73*), റഹ്‌മത്ത് (62), ഹഷ്മത്തുള്ള (58*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങാണ് അഫ്ഗാന് ജയമൊരുക്കിയത്. നേരത്തെ ലങ്കയ്ക്കായി നിസങ്ക(46), കുസാല്‍ മെന്‍ഡിസ് (39), സമരവിക്രമ (36) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.നാല് വിക്കറ്റെടുത്ത ഫാറൂഖിയും രണ്ട് വിക്കറ്റെടുത്ത മുജീബുമാണ് ലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

ജയത്തോടെ ശ്രീലങ്കയെ പിന്തള്ള അഫ്ഗാന്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. മൂന്നും നാലും സ്ഥാനത്തുള്ള ന്യൂസിലന്റ്, ഓസ്‌ട്രേലിയ എന്നിവരോട് രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് അഫ്ഗാന്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. തുടര്‍ന്നുള്ള മല്‍സരങ്ങളിലും അഫ്ഗാന്‍ ജയം തുടര്‍ന്നാല്‍ അവര്‍ സെമിയിലെത്തുമെന്നുറപ്പ്.




Next Story

RELATED STORIES

Share it