Latest News

നടിയെ ആക്രമിച്ച കേസ്; കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും

നടിയെ ആക്രമിച്ച കേസ്; കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും
X

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം തന്നെ നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി.

അന്തിമ വാദം പൂര്‍ത്തിയായ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയ നിവാരണം അവസാനഘട്ടത്തിലാണ്.വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. 2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.

Next Story

RELATED STORIES

Share it