Latest News

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണത്തിന്റെ ഭാഗമായാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മഞ്ജു വാര്യരെ വിസ്തരിക്കരുതെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു.

നേരത്തെ വിസ്തരിച്ച മഞ്ജു ഉള്‍പ്പെടെയുള്ള നാല് പേരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കുന്നതിന് ആറുമാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എ വര്‍ഗീസ് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കാവ്യാ മാധവന്റെ അച്ഛന്‍ മാധവനെയും അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോവാനാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it