Latest News

കെഎസ്ആര്‍റ്റിസി ഡിപ്പോകളിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി

കെഎസ്ആര്‍റ്റിസി ഡിപ്പോകളിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി
X

തിരുവനന്തപുരം: പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട യൂനിയന്‍ പ്രതിനിധികള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കാന്‍ ഡിപ്പോ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെഎസ്ആര്‍റ്റിസി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കെഎസ്ആര്‍റ്റിസി ഡിപ്പോകളില്‍ കൊടി തോരണങ്ങള്‍ കെട്ടുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ട റിപോര്‍ട്ടിലാണ് കെഎസ്ആര്‍റ്റിസി മാനേജിംഗ് ഡയറക്ടറുടെ വിശദീകരണം.

ഇ എസ് 1/ O23318/2018 നമ്പര്‍ മെമ്മോറാണ്ടം പ്രകാരമാണ് അറിയിപ്പ് നല്‍കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡിപ്പോയില്‍ വിവിധ യൂണിയനുകള്‍ കെട്ടിയിരുന്ന കൊടികളും തോരണങ്ങളും ബോര്‍ഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. പൊതുപ്രവര്‍ത്തകനായ ജോണി ഏലിയാപുരം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Next Story

RELATED STORIES

Share it