Latest News

തൊടുപുഴയില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം

തൊടുപുഴയില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം
X

തൊടുപുഴ; ഇടുക്കി മുട്ടം മഞ്ഞപ്രയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം. പഴയമറ്റത്തുള്ള സോനക്കു നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുലാണ് ആക്രമണത്തിനു പിന്നില്‍.

പ്രതി പോലിസ് കസ്റ്റഡിയിലാണുള്ളത്.

ആക്രമണത്തില്‍ സോനക്ക് നാല്‍പത് ശതമാനം പൊള്ളലേറ്റു. കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടനില തരണം ചെയ്തിട്ടില്ല.

പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it