Latest News

ഇടുക്കിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ ആസിഡ് ആക്രമണം

ഉച്ചക്ക് ശേഷം പഞ്ചായത്ത് മീറ്റിഗ് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് മുഖത്തും ശരീരഭാഗങ്ങളിലും ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ഇടുക്കിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ ആസിഡ് ആക്രമണം
X

ഇടുക്കി: ഇടുക്കി വാത്തിക്കുടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ ആസിഡ് ആക്രമണം. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീജക്ക് നേരെ ഭര്‍ത്താവ് പൊട്ടനാനിക്കല്‍ അനിലാണ് ആസിഡ് ഒഴിച്ചത്. ഇയാളെ മുരിക്കാശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഉച്ചക്ക് ശേഷം പഞ്ചായത്ത് മീറ്റിഗ് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് മുഖത്തും ശരീരഭാഗങ്ങളിലും ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. മുഖത്തും പുറത്തും പൊള്ളലേറ്റ ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോയി. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

Next Story

RELATED STORIES

Share it