Latest News

ദുബയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
X

ദുബയ്: കൂട്ടുകാരോടൊത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ മലപ്പുറം കൂട്ടായി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കല്‍ മാനുട്ടിയുടെ മകന്‍ ശുഹൈബ് (33) മരിച്ചത്. ദുബയില്‍ ഫ്രൂട്ട്സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായയാരുന്നു.

ഭാര്യ അന്‍സി.മകന്‍ സിയാദ്.മാതാവ് ആയിശ കുട്ടി. ദുബയിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it