യുവതികളുടെ സാമൂഹ്യ മാധ്യമ അകൗണ്ടുകള്‍ ഹാക് ചെയ്ത് ചൂഷണത്തിന് വിധേയമാക്കിയ ഇന്ത്യന്‍ വംശജനെ ബ്രിട്ടീഷ് കോടതി ശിക്ഷിച്ചു
BY NAKN6 Jan 2021 7:16 PM GMT
X
NAKN6 Jan 2021 7:16 PM GMT
ലണ്ടന്‍: യുവതികളും പെണ്‍കുട്ടികളുമായ 574 പേരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത അവരെ ചൂഷണം ചെയ്ത ഇന്ത്യന്‍ വംശജനായ യുവാവിനെ ബ്രിട്ടീഷ് കോടതി 11 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. കിഴക്കന്‍ ഇംഗ്ലണ്ടിലെ ഷഫോഡ് ഹണ്ട്രഡ് സ്വദേശി 27കാരനായ ആകാശ് സോധിയാണ് ശിക്ഷിക്കപ്പെട്ടത്. ഭീഷണിപ്പെടുത്തല്‍, ലൈംഗിക ചൂഷണം, സൈബര്‍ നിയമലംഘനങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. 2016 ഡിസംബര്‍ 26നും 2020 മാര്‍ച്ച് 17നുമിടയിലാണ് കേസിനാസ്പദമായ കുറ്റകൃത്യങ്ങള്‍ ഇയാള്‍ ചെയ്തത്.
നഗ്ന ചിത്രങ്ങള്‍ അയച്ചു തന്നില്ലെങ്കില്‍ രഹസ്യ ചിത്രങ്ങളും രംഗങ്ങളും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത്. ചിലര്‍ ഭീഷണിക്കു വഴങ്ങി. 65 പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. 65 സംഭവങ്ങളിലും പ്രതി കുറ്റം സമ്മതിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT