Latest News

ബംഗാളില്‍ 9ാം ക്ലാസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചു: കൂട്ടബലാല്‍സംഗമെന്ന് കുടുംബം; മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണം

ബംഗാളില്‍ 9ാം ക്ലാസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചു: കൂട്ടബലാല്‍സംഗമെന്ന് കുടുംബം; മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണം
X

കൊല്‍ക്കൊത്ത: ബംഗാളിലെ നാദിയ ജില്ലയില്‍ 9ാം ക്ലാസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തൃണമൂല്‍ നേതാവിന്റെ മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ കൂട്ടബലാല്‍സംഗത്തിനിരയായാണ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കും മുമ്പ് സംസ്‌കാരിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണമുണ്ട്.

കുടുംബത്തിന്റെ പരാതിയനുസരിച്ച് യുവാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

സംഭവം കഴിഞ്ഞ് നാല് ദിവസത്തിനുശേഷമാണ് കുടുംബം പോലിസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നശേഷം രക്തസ്രാവം മൂലം മരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

തൃണമൂല്‍ നേതാവിന്റെ മകന്റെ വീട്ടില്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം മകള്‍ക്ക് ഒട്ടും സുഖമുണ്ടായിരുന്നില്ല. പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് തൃണമൂല്‍ നേതാവിന്റെ മകനും കൂട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായി സംശയിക്കുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

പ്രതിയുടെ വീട്ടില്‍നിന്ന് തിരിച്ചുവന്നശേഷം പെണ്‍കുട്ടിക്ക് കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ മരിച്ചു.

മരണ ശേഷം ചിലര്‍ സംസ്‌കരിക്കാന്‍ തിരക്കുകൂട്ടിയെന്നും അവര്‍ ആരോപിച്ചു.

മരണത്തിനു പിന്നില്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്നും തൃണമൂല്‍ നേതാവും മന്ത്രിയുമായ ശശി പന്‍ജ പറഞ്ഞു.

കൊലപാതകത്തിനെതിരേ ബിജെപി ഹന്‍സ്ഖാലിയില്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it