Latest News

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ തടവില്‍ കഴിയുന്നത് 8,441 ഇന്ത്യക്കാര്‍

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ തടവില്‍ കഴിയുന്നത് 8,441 ഇന്ത്യക്കാര്‍
X

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 8,441 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നുണ്ടെന്നും അതില്‍ പകുതിയില്‍ കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലാണന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 4,389 പേര്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. സൗദി, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ തടവില്‍ കഴിയുന്നത്.

2011 നവംബര്‍ 23 ന് ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ഇരുരാജ്യങ്ങളിലും കഴിയുന്ന തടവുകാര്‍ക്ക് സ്വന്തം രാജ്യങ്ങളിലെ ജയിലില്‍ കഴിയാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഖത്തര്‍ തടവില്‍ കഴിയുന്ന മുന്‍ നാവിക ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദന്‍ ബാഗ്ച്ചി അറിയിച്ചു.

Next Story

RELATED STORIES

Share it