Latest News

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 75,809 പേര്‍ക്ക് കൊവിഡ്, ആകെ രോഗബാധിതര്‍ 42,80,423

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 75,809 പേര്‍ക്ക് കൊവിഡ്, ആകെ രോഗബാധിതര്‍ 42,80,423
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75,809 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,80,4123 ആയി.

24 മണിക്കൂറിനുള്ളില്‍ 1,133 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണ് ഇത്.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ 8,83,697 കൊവിഡ് രോഗികളാണ് ഉള്ളത്. 33,23,951 പേര്‍ രോഗമുക്തരാവുകയോ രാജ്യം വിടുകയോ ചെയ്തു. 72,775 പേര്‍ മരിച്ചു- ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്ന സംസ്ഥാനം. ഇന്നലെ മാത്രം 16,429 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,23,641 ആയി. 6,59,322 പേര്‍ രോഗമുക്തരായി, 27,027 പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ ഇന്നലെ മാത്രം 2,077 പേര്‍ക്ക് രോഗബാധയുണ്ടായി. ആകെ രോഗബാധിതരുടെ എണ്ണം 1,93,526.

Next Story

RELATED STORIES

Share it