Latest News

കുവൈത്തില്‍ ഏഴുന്നൂറോളം തടവുകാര്‍ക്ക് പൊതുമാപ്പ് ലഭിച്ചേക്കും

ആഭ്യന്തരമന്ത്രാലയത്തിലെ തെറ്റുതിരുത്തല്‍, ശിക്ഷ നടപ്പാക്കല്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഫറാജ് അല്‍ സ അബിയാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തില്‍ ഏഴുന്നൂറോളം തടവുകാര്‍ക്ക് പൊതുമാപ്പ് ലഭിച്ചേക്കും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം പ്രവാസികള്‍ ഉള്‍പ്പെടെ 600 മുതല്‍ 700 തടവുകാര്‍ക്ക് അമീറിന്റെ പൊതുമാപ്പ് ലഭിച്ചേക്കും. ആഭ്യന്തരമന്ത്രാലയത്തിലെ തെറ്റുതിരുത്തല്‍, ശിക്ഷ നടപ്പാക്കല്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഫറാജ് അല്‍ സ അബിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസുരക്ഷ, ഭീകരവാദം മുതലായ കുറ്റങ്ങളില്‍ ശിക്ഷയില്‍ കഴിയുന്നവര്‍ ഒഴികെയുള്ള തടവുകാര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക.

ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഇസാം അല്‍ നിഹാമിന്റെ രക്ഷാകര്‍തൃത്വത്തില്‍ അവന്യൂസ് മാളില്‍ സംഘടിപ്പിച്ച എട്ടാമത് എക്‌സിബിഷന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൊതുമാപ്പ് ആനുപാതികമായി വ്യത്യാസപ്പെടുന്നതാണ്. പൊതുമാപ്പിനു അര്‍ഹരായ തടവുകാരുടെ മൊത്തം ശിക്ഷാകാലവധി പകുതിയായോ മൂന്നിലൊന്നായോ കുറക്കുകയോ അല്ലെങ്കില്‍ ഉടന്‍ തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയോ ചെയ്യും.

തടവുകാര്‍ നിര്‍മ്മിച്ച കരകൗശല വസ്തുകളുടെ പ്രദര്‍ശന മേളയില്‍ നിരവധി പേരാണ് സന്ദര്‍ശകരായി എത്തിയത്. തടവുകാരുടെ കലാ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം അവ പ്രതീകാത്മക വിലയ്ക്ക് വില്‍ക്കുക എന്നതാണ് മേളയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം അറിയിച്ചു. തടവുകാരുടെ വിവിധ മേഖലകളിലുള്ള നൈപുണ്യം കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരിക എന്നതാണു ലക്ഷ്യം. ജയില്‍ മോചിതരാകുന്ന പ്രവാസി തടവുകാരെ ഉടന്‍ തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും ഫറാജ് അല്‍ സ അബി പറഞ്ഞു.




Next Story

RELATED STORIES

Share it