Latest News

കര്‍ണാടകയില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് ഏഴ് സ്ത്രീകള്‍ മരിച്ചു

കര്‍ണാടകയില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് ഏഴ് സ്ത്രീകള്‍ മരിച്ചു
X

ബംഗളൂരു: കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. മരിച്ച ഏഴ് പേരും സ്ത്രീകളാണ്. ദേവേന്ദ്ര(36), അഷ്മിത(40), നരസിങ്ക(52), ജക്കമ്മ(32), അമൃത(60), ഈശ്വരമ്മ(55), മഞ്ജുള(40) എന്നിവരാണ് മരിച്ചത്. ബിദാര്‍ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ കര്‍ണാടക- ആന്ധ്രാ അതിര്‍ത്തി പ്രദേശമായ ബേമല്‍ഖേഡയിലാണ് അപകടമുണ്ടായത്.

ആള്‍ത്തിരക്കില്ലാത്ത ഗ്രാമീണ റോഡില്‍ അമിതവേഗത്തിലെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പ്രദേശത്തെ കൃഷിയിടങ്ങളില്‍ നിന്ന് ജോലികഴിഞ്ഞ് മടങ്ങിയവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ട്രക്ക് ഡ്രൈവറും സഹായിയുമുള്‍പ്പെടെ ഒമ്പത് പേര്‍ ബിദാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. പരിക്കേറ്റ 11 പേരില്‍ അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it