Latest News

കോഴിക്കോട് ഏഴു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട് ഏഴു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴു കൊവിഡ് പോസിറ്റീവ് കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ആയഞ്ചേരി, കോടഞ്ചേരി, അരക്കിണര്‍, ചെറുവണ്ണൂര്‍, കാക്കൂര്‍, ചക്കിട്ടപ്പാറ, കൊളത്തൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആയഞ്ചേരി സ്വദേശിനി (26) ജൂണ്‍ 28ന് ഖത്തറില്‍നിന്നു വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും സ്രവം പരിശോധന്‌ക്കെടുത്തു. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് നിന്നും കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

കോടഞ്ചേരി സ്വദേശി (27) ജൂണ്‍ 29 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കളമശ്ശേരിയിലുള്ള കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സക്കായി അങ്കമാലി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

അരക്കിണര്‍ സ്വദേശി (25) ജൂണ്‍ 28ന് ദുബൈയില്‍ നിന്നും വിമാനമാര്‍ഗം രാത്രി കണ്ണൂരെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 29 ന് തലശ്ശേരി ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികില്‍സയിലാണ്.

ചെറുവണ്ണൂര്‍ സ്വദേശി (48) ജൂണ്‍ 29ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം രാത്രി കണ്ണൂരെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കണ്ണൂരില്‍ നിന്നും ജൂണ്‍ 30ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികില്‍സയിലാണ്.

കാക്കൂര്‍ സ്വദേശി (37) ജൂണ്‍ 26ന് സൗദിയില്‍നിന്നും വിമാനമാര്‍ഗം രാത്രി കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 28ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവം പരിശോധനക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്.

ചക്കിട്ടപ്പാറ സ്വദേശി (39) ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സഹയാത്രികര്‍ പോസിറ്റീവ് ആണെന്നറിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 27ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ പേരാമ്പ്ര ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

.കൊളത്തൂര്‍ അദ്വൈതാശ്രമവാസി (50) നാലരമാസം ഗുജറാത്തില്‍ താമസിച്ച് ജൂണ്‍ 29ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി. സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധന നടത്തുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it