Latest News

തെലങ്കാനയില്‍ 37 മാവോവാദികള്‍ കീഴടങ്ങി

തെലങ്കാനയില്‍ 37 മാവോവാദികള്‍ കീഴടങ്ങി
X

ഹൈദരാബാദ്: തെലങ്കാനയില്‍ 37 മാവോവാദികള്‍ കീഴടങ്ങി. തെലങ്കാന ഡിജിപി ബി ശിവധര്‍ റെഡ്ഡിക്ക് മുന്നിലാണ് ഇവര്‍ കീഴടങ്ങിയതെന്നാണ് റിപോര്‍ട്ടുകള്‍. ഇതിനുമുമ്പും ഇത്തരത്തില്‍ മാവോവാദികള്‍ കീഴടങ്ങിയിരുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ സുരക്ഷാ സേന നടത്തിയ പ്രധാന ഓപ്പറേഷനുകള്‍ കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കം.

അതേസമയം, നിരവധി മാവോവാദികളാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിനും ആന്ധ്രാപ്രദേശിനും ഇടയിലുള്ള അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി നേതാവായ മാധ്വി ഹിദ്മ കൊല്ലപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കിടവരുത്തിയിരുന്നു.

എന്നാല്‍ 2010ല്‍ ദന്തേവാഡയിലെ സിആര്‍പിഎഫിനെതിരെയുണ്ടായ ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കൊന്നത് മാധ്വിവി ഉള്‍പ്പെടുന്ന സംഘമാണെന്നാണ് പോലിസ് ഭാഷ്യം.2017-ല്‍ സുക്മയില്‍ 37 സൈനികര്‍ കൊല്ലപ്പെട്ട രണ്ട് ആക്രമണങ്ങളിലും 2021-ല്‍ ബിജാപൂരിലെ ടാരെം ആക്രമണത്തിലും മാദ്വി ഹിദ്മയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരേയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പോലിസിന്റെ വാദം. എന്നാല്‍ ഏറ്റുമുട്ടല്‍ എന്ന പോലിസിന്റെ വാദം വ്യജ ഏറ്റുമുട്ടല്‍ കഥകളാണെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it