ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ ചെയ്തു
വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

പാലക്കാട്: ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഓണ്‍ലൈന്‍ റമ്മിയിലൂടെ ഗിരീഷിന് നഷ്ടമായത് ഏകദേശം മൂന്നര ലക്ഷത്തോളം രൂപയാണ്. തൃശൂരിലെ കോളജില്‍ ലാബ് ടെക്നീഷ്യനായിരുന്ന ഗിരീഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് ഇയാള്‍ റമ്മി കളിക്കാനുള്ള പണം സ്വരൂപിച്ചത്.
ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായി ഇതിനു മുമ്പ് സംസ്ഥാനത്ത് ആത്മഹത്യകളുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരസ്യത്തില്‍ അഭിനയിച്ച നിരവധി പേര്‍ തങ്ങള്‍ ചതിക്കപ്പെട്ടതാണെന്നും ആരും ഈ കെണിയില്‍ വീഴരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. നടനും സംവിധായകനുമായ ലാല്‍ ഓണ്‍ ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിക്കുന്നതിനെതിരേ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT