Latest News

മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈയിലെ കൊളാബയില്‍ നിന്നെത്തിയ എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശിയായ 49 കാരന്‍, മുംബൈയിലെ വര്‍ളിയില്‍ നിന്നെത്തിയ മുന്നിയൂര്‍ ചിനക്കല്‍ സ്വദേശിയായ 48 കാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശിയായ 34 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന്‌ ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു.

മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
X

മലപ്പുറം: മൂന്ന് പേര്‍ക്ക് കൂടി മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ കൊളാബയില്‍ നിന്നെത്തിയ എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശിയായ 49 കാരന്‍, മുംബൈയിലെ വര്‍ളിയില്‍ നിന്നെത്തിയ മുന്നിയൂര്‍ ചിനക്കല്‍ സ്വദേശിയായ 48 കാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശിയായ 34 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന്‌ ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു. ഇവര്‍ മൂന്ന് പേരും കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

മുംബൈയിലെ കൊളാബയില്‍ ഇളനീര്‍ വില്‍പ്പനക്കാരനാണ് എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി. മെയ് 12ന് സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ യാത്രചെയ്ത് മെയ് 13ന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മൂക്കടപ്പിനെ തുടര്‍ന്ന് മെയ് 16ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാ സഹോദരന്‍, മാതാവ് എന്നിവരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ജിദ്ദയില്‍ ജോലി ചെയ്യുന്ന കാളികാവ് വെള്ളയൂര്‍ സ്വദേശി കണ്ണിനുള്ള ചികിത്സയ്ക്കായി മെയ് 13ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. മെയ് 14 മുതല്‍ സ്വന്തം വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണം ആരംഭിച്ചു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 16ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ സഹോദരന്‍, പിതാവ്, മാതാവ് എന്നിവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.

മുംബൈയിലെ വര്‍ളിയില്‍ ഇളനീര്‍ വില്‍പ്പനക്കാരനായ മുന്നിയൂര്‍ ചിനക്കല്‍ സ്വദേശി സര്‍ക്കാര്‍ അനുമതിയോടെ മെയ് 12ന് സ്വകാര്യ വാഹനത്തില്‍ യാത്ര ആരംഭിച്ച് മെയ് 14ന് പുലര്‍ച്ചെ മുന്നിയൂരിലെ വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണം ആരംബിച്ചു. തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 16 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യ, മൂന്ന് മക്കള്‍ എന്നിവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 47 ആയി. 26 പേരാണ് രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിനിയാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Next Story

RELATED STORIES

Share it