- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐ.റ്റി മിഷന്റെ സുഗമ പോർട്ടലിൽ റോഡ് കുഴിക്കാനായി ഇതുവരെ ലഭിച്ചത് 28,387 അപേക്ഷകൾ: കൂടുതലും തിരുവന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ ഏകോപനത്തിനായി കേരള സംസ്ഥാന ഐ.റ്റി മിഷൻ വികസിപ്പിച്ചെടുത്ത സുഗമ പോർട്ടലിൽ (https://rowservices.keralagov.in/) റോഡ് കുഴിക്കാനായി ഇതുവരെ ലഭിച്ചത് 28,387 അപേക്ഷകൾ. കൂടുതൽ അപേക്ഷകൾ ലഭിച്ചത് തിരുവനന്തപുരത്താണ്, 5485 എണ്ണം. കുറവ് വയനാട് ജില്ലയിലും, 327 എണ്ണം. 4355 അപേക്ഷകളിലാണ് റോഡ് കുഴിക്കാൻ അനുമതി നൽകിയത്. ഏകോപനമില്ലാതെ റോഡുകൾ തോന്നിയപടി കുഴിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ൽ Row എന്ന പോർട്ടൽ ആരംഭിച്ചത്. പിന്നീടതിന് സുഗമ എന്ന പേര് നൽകുകയായിരുന്നു.
കേരള വാട്ടർ അതോറിറ്റിയാണ് പോർട്ടലിൽ ഇതുവരെ ഏറ്റവും കൂടുതൽ അപേക്ഷകൾ നൽകിയിട്ടുള്ളത്. 25379 അപേക്ഷകളാണ് പൊതുമരാമത്തു വകുപ്പിന്റെ പരിഗണനയ്ക്കായി വാട്ടർ അതോറിറ്റി സമർപ്പിച്ചത്. ഇതിൽ 3197 അപേക്ഷകൾക്ക് അനുവാദം നൽകി. മറ്റു ഏജൻസികളുടെ കീഴിൽ റോഡിന്റെ അറ്റകുറ്റപ്പണികളോ റോഡിൽ കുഴിയെടുക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ സുരക്ഷാക്രമീകരണങ്ങളുടെയും റോഡ് പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്യേണ്ട ചുമതല നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസിക്കാണ്. റോഡ് കുഴിക്കുന്നതിനു പുറമെ റോഡിൽ മറ്റെന്തെങ്കിലും പണി നടത്തുന്നതിനും ഇതിലൂടെ അനുമതി വാങ്ങണം.
മുൻകാലങ്ങളിൽ റോഡ് കുഴിക്കാൻ അനുമതിക്കായി ചുമതലയുള്ള ഏജൻസിയുടെ ഒന്നിലധികം ഓഫീസുകൾ സന്ദർശിക്കേണ്ടിയിരുന്നു. കൂടാതെ യാതൊരു അനുമതിയില്ലാതെയും ചിലർ റോഡുകൾ കുഴിച്ചിരുന്നു. ഈ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളും വിവിധ ഏജൻസികളും പോർട്ടലിൽ ലോഗിൻ ചെയ്യണം. മറ്റു വ്യക്തികൾക്കും വകുപ്പുകൾക്കും സംഘടനകൾക്കും റോഡ് ഏതെങ്കിലും ആവശ്യത്തിനായി കുഴിക്കേണ്ടി വന്നാൽ പോർട്ടൽ വഴി അപേക്ഷ നൽകണം. പണിക്കു ശേഷം റോഡ് പുനസ്ഥാപന തുക ഓൺലൈനായി അടയ്ക്കുകയും ചെയ്യാം. റോഡ് സ്‌കെച്ച്, റോഡ് കട്ടിങ്ങിന്റെ ജി.ഐ.എസ് ഭൂപടം തുടങ്ങിയ രേഖകൾ ഓൺലൈനായി തന്നെ സമർപ്പിക്കാനും സാധിക്കും. ഇതിനു പുറമെ പൊതുമരാമത്തു വകുപ്പ്, വാട്ടർ അതോറിട്ടി എന്നീ ഏജൻസികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തികളുടെ സമയക്രമവും പോർട്ടലിൽ ലഭ്യമാകും.
വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സുഗമ പോർട്ടലിനു പുറമെ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കോൺസ്റ്റിറ്റ്വൻസി മോണിറ്ററിംഗ് ടീം, 500 കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള അടിസ്ഥാന സൗകര്യ പദ്ധതികളിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും അവയുടെ നാഴികക്കല്ലുകൾ അടിസ്ഥാനമാക്കിയുള്ള പ്രൊജക്റ്റ് മോണിറ്ററിങ്ങിനുമായുള്ള പി.എം.ജി പോർട്ടൽ, ജില്ലാ തലത്തിൽ പൊതുമരാമത്തു പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനായി ഡിസ്ട്രിക്ട് ഇൻഫറാസ്ട്രക്ച്ചർ കോർഡിനേഷൻ കമ്മിറ്റി (ഡി.ഐ.സി.സി) എന്നിവയുമുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















