യുപിയില്‍ ഒന്നര വയസ്സുകാരി ബലാല്‍സംഗത്തിനിരയായി
ആഗ്രയ്ക്കു സമീപം ഖണ്ഡ്വാലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പോഹിയ വില്ലേജിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്

ആഗ്ര: ഉത്തര്‍പ്രദേശില്‍ ഒന്നര വയസ്സുകാരി ബലാല്‍സംഗത്തിനിരയായെന്നു പരാതി. അമ്മാനവനെ പോലിസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. ആഗ്രയ്ക്കു സമീപം ഖണ്ഡ്വാലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പോഹിയ വില്ലേജിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കുട്ടിയെ അബോധാവസ്ഥയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു. മാതാവിനോടൊപ്പം വിവാഹ സല്‍ക്കാരത്തിനെത്തിയ പെണ്‍കുട്ടിയെ അമ്മാവന്‍ എടുത്തുകൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാല്‍സംഗം ചെയ്‌തെന്നുമാണ് പരാതി. രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ രക്തസ്രാവമുള്ള നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ ഉടനെ ആശുപത്രിയിലേക്കു മാറ്റി. വിവരമറിഞ്ഞെത്തിയ പോലിസ് അമ്മാവനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ ഐപിസി 307നു പുറമെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി ഖണ്ഡ്വാലി എസ്എച്ച്ഒ പ്രശാന്ത് ത്യാഗി പറഞ്ഞു.
RELATED STORIES
കണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT