Latest News

കൊവിഡ് 19: മഹാരാഷ്ട്രയില്‍ ഇന്ന് 1,602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 44 മരണം

കൊവിഡ് 19: മഹാരാഷ്ട്രയില്‍ ഇന്ന് 1,602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 44 മരണം
X

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1,602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം 44 പേര്‍ മരിച്ചു.

മഹാരാഷ്ട്രിയില്‍ ഇതുവരെ 27,542 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതില്‍ 1,019 പേര്‍ മരിച്ചു.

മഹാരാഷ്ട്രയിലെ ഭൂരിഭാഗം കേസുകളും മുംബൈയില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മുംബൈയില്‍ മാത്രം 16,579 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്.

ഇന്ന് മാത്രം മുംബൈയില്‍ 998 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 25 പേര്‍ മരിച്ചു. മുംബൈയില്‍ ഇതുവരെ 621 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെയും മുംബൈ മുനിസിപ്പല്‍ അധികാരികളുടെയും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് മാത്രം മുംബൈയില്‍ 443 പേര്‍ ആശുപത്രിവിട്ടു. രോഗം സുഖപ്പെട്ടവരുടെ എണ്ണം 4,234.

Next Story

RELATED STORIES

Share it