Latest News

രാജ്യത്ത് 133 കോടി കൊവിഡ് ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു

രാജ്യത്ത് 133 കോടി കൊവിഡ് ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 133 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. വൈകീട്ട് 7 മണിവരെ ഒരു ദിവസം കൊണ്ട് 81 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്.

''ഇന്ത്യയില്‍ ഇതുവരെ 1,32,84,04,705 ഡോസ് വാക്‌സിന്‍ നല്‍കി. അതില്‍ 81,08,719 ഡോസ് വാക്‌സിന്‍ 24 മണിക്കൂറിനുള്ളിലാണ് നല്‍കിയത്''- ആരോഗ്യവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു. അവസാന കണക്ക് പുറത്തുവന്നാല്‍ ഇതില്‍ ചില വ്യത്യാസങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.

81,08,719 ഡോസ് വാക്‌സിനാണ് ശനിയാഴ്ച നല്‍കിയത്. അതില്‍ 20,13,140 പേര്‍ ഒന്നാത്തെ ഡോസും 60,95,579 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.

Next Story

RELATED STORIES

Share it