Latest News

വനിതാ കമ്മീഷനില്‍ തീരുമാനമാകാതെ കിടക്കുന്നത് 11,187 പരാതികള്‍: ചെയര്‍പേഴ്‌സണ്‍ വാങ്ങിയത് അരക്കോടിയിലേറെ രൂപ

ഓണറേറിയം, ടി.എ, ടെലിഫോണ്‍ ചാര്‍ജ്, എക്‌സ്‌പെര്‍ട്ട് ഫീ, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് ഇനങ്ങളിലായി വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം.സി ജോസഫൈന്‍ 2021 ഫെബ്രുവരി എട്ട് വരെ ശമ്പളവും അലവന്‍സും അടക്കം കൈപ്പറ്റിയത് 53,46,009 രൂപയാണ്.

വനിതാ കമ്മീഷനില്‍ തീരുമാനമാകാതെ കിടക്കുന്നത് 11,187 പരാതികള്‍: ചെയര്‍പേഴ്‌സണ്‍ വാങ്ങിയത് അരക്കോടിയിലേറെ രൂപ
X
തിരുവനന്തുപുരം: വനിതാ കമ്മീഷനില്‍ തീരുമാനമാകാതെ കിടക്കുന്നത് 11,187 പരാതികള്‍. 2017 മേയ് 22 മുതല്‍ 2021 ഫെബ്രുവരി 12 വരെ കമ്മീഷനിലെത്തിയ 46 ശതമാനം പരാതികള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. ഇക്കാലയളവില്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ കൈപ്പറ്റിയത് 53,46,009 രൂപയെന്നും വിവരാവകാശ രേഖ. കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആര്‍ പ്രാണകുമാറിന് ലഭിച്ച വിവരാവകാശയിലാണ് ഇത് വ്യക്തമാക്കിയത്.


ഓണറേറിയം, ടി.എ, ടെലിഫോണ്‍ ചാര്‍ജ്, എക്‌സ്‌പെര്‍ട്ട് ഫീ, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് ഇനങ്ങളിലായി വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം.സി ജോസഫൈന്‍ 2021 ഫെബ്രുവരി എട്ട് വരെ ശമ്പളവും അലവന്‍സും അടക്കം കൈപ്പറ്റിയത് 53,46,009 രൂപയാണ്. വനിതാ കമ്മീഷനിലെ നാല് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളത്തിനായി 2,12,36, 028 രൂപയാണ് ചിലവിട്ടത്. മെമ്പര്‍മാരായ ഇ.എം രാധ 41,70,929 രൂപയും അഡ്വ. എം.എസ്. താര 39,42,284 രൂപയും ഷാഹിദ കമാല്‍ 38,89,123 രൂപയും അഡ്വ. ഷിജി ശിവജി 38,87,683 രൂപയും കൈപറ്റിയിട്ടുണ്ടന്നും മറുപടി ലഭിച്ചു. ഇ.എം. രാധ, ഷാഹിദ കമാല്‍ എന്നിവര്‍ മെഡിക്കല്‍ റീ ഇമ്പേഴ്‌സ് മെന്റ് ഇനത്തില്‍ തുക കൈപറ്റിയിട്ടില്ല.


വനിത കമ്മീഷനില്‍ 2017 മേയ് 22 മുതല്‍ 2021 ഫെബ്രുവരി 12 വരെ 22,150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 11187 കേസുകള്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്നുമുണ്ട്.




Next Story

RELATED STORIES

Share it