Latest News

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് പ്രത്യേക തുകയില്ല

അറ്റക്കുറ്റ പണികള്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന തുക മാത്രമേ അനുവദിക്കാന്‍ കഴിയുകയുള്ളു എന്നാണ്‌ മന്ത്രി അറിയിച്ചിരിക്കുന്നത്.

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് പ്രത്യേക തുകയില്ല
X

ന്യൂഡല്‍ഹി: കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേക തുക അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആലപ്പുഴ എംപി ആരിഫിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.

പ്രകൃതി ദുരന്തത്തില്‍ കേരളത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന് പ്രത്യേക തുക അനുവദിക്കാന്‍ കഴിയില്ലെന്നും സാധാരണ ഗതിയില്‍ അറ്റക്കുറ്റ പണികള്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന തുക മാത്രമേ അനുവദിക്കാന്‍ കഴിയുകയുള്ളു എന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it