സിപിഎമ്മും സംഘ പരിവാറും ഒരേ തൂവല്‍ പക്ഷികള്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
സിപിഎം ആര്‍എസ്എസിനെ കൂട്ടുപിടിച്ച് മുസ്‌ലിം വേട്ടക്ക് മണ്ണൊരുക്കുകയാണോ എന്ന് സംശയിക്കേണ്ടിരയിരിക്കുന്നു.

ദമ്മാം: മാവോയിസ്റ്റുകള്‍ക്ക് കോഴിക്കോട്ടെ ഇസ്‌ലാമിക സംഘടനകളാണ് സഹായം ചെയ്യുന്നതെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ പി മോഹനന്റെ പ്രസ്താവന സിപിഎമ്മും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികളാണെന്നു തെളിയിക്കുന്നതാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി പുതിയ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണ യോഗം അഭിപ്രായപ്പെട്ടു.
ടിപിയെ കൊല്ലാന്‍ ഇന്നോവ കാറില്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ പതിച്ച് 51 വെട്ടിനു കൊന്ന കേസിലെ പ്രതിയായിരുന്നു കെ പി മോഹനന്‍. മോഹനന്റെ പ്രസ്താവനയുടെ തൊട്ടു പിന്നാലെ അതിനെ സ്വാഗതം ചെയ്ത് ഫാഷിസ്റ്റ് നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്തുവന്നത് യാദൃശ്ചികമാകാനിടയില്ല. സിപിഎം ആര്‍എസ്എസിനെ കൂട്ടുപിടിച്ച് മുസ്‌ലിം വേട്ടക്ക് മണ്ണൊരുക്കുകയാണോ എന്ന് സംശയിക്കേണ്ടിരയിരിക്കുന്നു.
മാവോയിസത്തിന്റെ അടിസ്ഥാനം തന്നെ ഇടതുപക്ഷത്തു നിന്നാണ്. സിപിഎമ്മില്‍ നിന്നും യുവാക്കള്‍ കൂട്ടത്തോടെ മാവോയിസത്തിലേക്കും നക്‌സലിസത്തിലേക്കും പോകുന്നത് തടയാന്‍ കഴിയാത്ത പാര്‍ട്ടി പിരിച്ചുവിടുന്നതാണു നല്ലതെന്നും ബ്ലോക്ക് കമ്മിറ്റി പരിഹസിച്ചു. പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം ഹുസൈന്‍ മണക്കടവ് വിഷയാവതരണം നടത്തി. റഹീമ ബ്രാഞ്ച് പ്രസിഡന്റ് സൈഫുദ്ദീന്‍ ത്രിശൂര്‍, സെക്രട്ടറി ഇംതിയാസ് മലപ്പുറം സംസാരിച്ചു.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്‌ലിം...
6 Jun 2023 5:37 AM GMT