Latest News

കേരള ബജറ്റ് 2022-23: വിദ്യാഭ്യാസത്തിന് 2546.07 കോടി

കേരള ബജറ്റ് 2022-23: വിദ്യാഭ്യാസത്തിന് 2546.07 കോടി
X

തിരുവനന്തപുരം; ഇത്തവണത്തെ ബജറ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ 2546.07 കോടി രൂപ മാറ്റിവച്ചു. ഇതില്‍ 1016.74 കോടി വിദ്യാഭ്യാസ മേഖലയ്ക്കായാണ് നീക്കിവച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 452.67 കോടി ലഭിക്കും. 245.63 കോടി സാങ്കേതിക വിദ്യാഭ്യാസത്തിനാണ് ലഭിക്കുക.

831 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 10.48 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്നത്. 22-23 സാമ്പത്തിക വര്‍ഷത്തില്‍ 70 കോടി ഈ മേഖലയ്ക്ക് നീക്കിവച്ചിട്ടുണ്ട്.

കേരള വിദ്യാഭ്യാസ ചരിത്ര മ്യൂസിയത്തിനും പരിശീലനത്തിനും 2 കോടി നല്‍കും. ഉച്ചഭക്ഷണത്തിന് 342.64 കോടി വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ കോളജുകളിലും സോളാര്‍ മേല്‍ക്കൂര സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കാമ്പസുകളെ ഹരിത കാമ്പസ്സായി മാറ്റുമെന്നാണ് മറ്റൊരു പ്രഖ്യാപനം. മാലിന്യ സംസ്‌കരണം, പച്ചക്കറി, പുഷ്പ കൃഷി തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കും. ഹരിത കാമ്പസ്സാക്കിമാറ്റാന്‍ 5 കോടി രൂപ നീക്കിവച്ചു.

Next Story

RELATED STORIES

Share it