Latest News

സെല്‍ഫി എടുക്കുന്നതിനിടെ 16 കാരി വീണ് മരിച്ചു

താമസ കെട്ടിടത്തിന്റെ 17 ാം നിലയില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ 16 കാരിയായ എഷ്യക്കാരി വീണ് മരിച്ചു.

സെല്‍ഫി എടുക്കുന്നതിനിടെ 16 കാരി വീണ് മരിച്ചു
X

ദുബയ്: താമസ കെട്ടിടത്തിന്റെ 17 ാം നിലയില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ 16 കാരിയായ എഷ്യക്കാരി വീണ് മരിച്ചു. ദുബയ് ശൈഖ് സായിദ് റോഡിലുള്ള ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നുമാണ് വീണ് മരിച്ചതെന്ന് ദുബയ് പോലീസിന്റെ സുരക്ഷാ മീഡിയ വിഭാഗം ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു. കസേരയില്‍ കയറി നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് താഴേക്ക് വീണത്. സംഭവ സമയത്ത് സഹോദരി നോക്കി നില്‍ക്കെയാണ് അപകടം സംഭവിച്ചത്. മക്കളുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമായി രക്ഷിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദുബയ് പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും ഏറെ അപകട സാധ്യതയുള്ളതാണന്നും കേണല്‍ ഫൈസല്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it