Latest News

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; 13 രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; 13 രോഗികള്‍ മരിച്ചു
X

പല്‍ഘാര്‍: മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വിരാര്‍ പ്രദേശത്തുള്ള കൊവിഡ് ആശുപത്രിക്ക് തീപിടിച്ചു. ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 13 രോഗികള്‍ മരിച്ചു. ആശുപത്രിയിലെ ഐസിയുവില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ 3.30 ഓടെ രണ്ടാം നിലയിലാണ് തീ ആദ്യം കണ്ടതെന്ന് പല്‍ഘാര്‍ കൊവിഡ് കണ്ട്രോള്‍ റൂം അധികൃതര്‍ അറിയിച്ചു. വിരാര്‍ അഗ്നിശമന സേനയുടെ ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂറുകൊണ്ടാണ് തീ അണച്ചത്.

ചികില്‍സിയിലുണ്ടായിരുന്ന മറ്റ് രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കില്‍ ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചോര്‍ന്ന് 24 പേര്‍ മരിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പുതിയ അപകടം.

Next Story

RELATED STORIES

Share it