Latest News

പരിസ്ഥിതി സൗഹൃദ ലക്ഷ്യവുമായി ദുബയില്‍ ഹക്‌സറ്റര്‍ പ്രൊഡക്ഷന് തുടക്കമായി

പരിസ്ഥിതി സംരക്ഷണ ലക്ഷ്യവുമായി മലയാളികളുടെ നേതൃത്വത്തില്‍ ദുബയില്‍ ഹക്സ്റ്റര്‍ പ്രൊഡക്ഷന് തുടക്കമായി.

പരിസ്ഥിതി സൗഹൃദ ലക്ഷ്യവുമായി ദുബയില്‍ ഹക്‌സറ്റര്‍ പ്രൊഡക്ഷന് തുടക്കമായി
X

ദുബയ്: പരിസ്ഥിതി സംരക്ഷണ ലക്ഷ്യവുമായി മലയാളികളുടെ നേതൃത്വത്തില്‍ ദുബയില്‍ ഹക്സ്റ്റര്‍ പ്രൊഡക്ഷന് തുടക്കമായി. 'കുറുപ്പ്' സിനിമയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ശൈഖ് മാജിദ് റാഷിദ് അബ്ദുല്ല ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. ലോകത്ത് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യത്തോടെയാണ് കാര്‍ബണ്‍ നെഗറ്റീവ് പ്രൊഡക്ഷന്‍ ഹൗസിനെ കുറിച്ച് ആസൂത്രണം ചെയ്തതെന്ന് ശ്രീനാഥ് ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ വ്യക്തമാക്കി. സിനിമാ ചിത്രീകരണം അടക്കമുള്ള വിവിധ ഘട്ടങ്ങളില്‍ പരിസ്ഥിതി സൗഹൃദ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും പ്രതിബന്ധങ്ങളെ അതിജീവിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it