Latest News

ബൈപ്പാസ് നടപ്പാതയിലെ വേസ്റ്റുകള്‍ നീക്കി ട്രോമാ കെയര്‍

ബൈപ്പാസ് നടപ്പാതയിലെ വേസ്റ്റുകള്‍ നീക്കി ട്രോമാ കെയര്‍
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പാലക്കാട്-കോഴിക്കോട് ബൈപ്പാസ് റോഡില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത മനോഹരമായ നടപ്പാതയില്‍ ഉള്ള വേസ്റ്റുകള്‍ നീക്കി വൃത്തിയാക്കി മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ യൂനിറ്റ് പ്രവര്‍ത്തകര്‍,

ലോക്ക് ഡൗണ്‍ വന്നതിനാല്‍ ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത് നിര്‍ത്തലാക്കിയതോടെയാണ് വഴിയാത്രക്കാര്‍ ബൈപ്പാസില്‍ നടപ്പാതക്ക് വശങ്ങളിലുള്ള ഇരിപ്പിടങ്ങളില്‍ വന്നിരുന്നു ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്, കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ട്ടങ്ങള്‍ ഇവിടങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുകയാണ് പലരും ചെയ്യുന്നത്, ഇത് അധികരിച്ചപ്പോള്‍ പെരിന്തല്‍മണ്ണ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ അഭ്യര്‍ത്ഥന പ്രകാരം ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ ഈ ഭൗത്യം ഏറ്റെടുത്തത്.

ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ യൂണിറ്റ് ലീഡര്‍ ജബ്ബാര്‍ ജൂബിലി , പ്രസിഡന്റ് ഷഫീദ് പാതയ്ക്കര, ജനറല്‍ സെക്രട്ടറി നൗഷാദലി പുത്തനങ്ങാടി, ഡെപ്യൂട്ടി ലീഡര്‍ സിറാജ് വലിയങ്ങാടി, മൊയ്തു ്‌സ, ജുനൈസ് മാനത്തു മംഗലം, റഹീസ് കുറ്റിരി, ജബ്ബാര്‍ ഒടമല, ഷുഹൈബ് മാട്ടായ, ഫവാസ് മങ്കട,ഫൈസല്‍ ചെറുകര, നൗഷാദ് ചെറുകര, സക്കീര്‍ ആലിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it