Latest News

ആസ്സാം മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കുടുങ്ങി

പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ആസ്സാമില്‍ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കുടുങ്ങി.

ആസ്സാം മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കുടുങ്ങി
X

ഗുവാഹട്ടി: പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ആസ്സാമില്‍ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കുടുങ്ങി. തേസ്പൂരില്‍ നിന്നും ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ആസ്സാം മുഖ്യമന്ത്രി സര്‍ബനാനന്ദ സോണോവാല്‍ ഗുവാഹട്ടിയിലെ ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോളോയ് രാജ്യാന്തര വിമാനത്താവളത്തില്‍ പുറത്തിറങ്ങാനാകാതെ കുടുങ്ങിയത്. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. പിന്നീട് മുഖ്യമന്ത്രിയെ കനത്ത സുരക്ഷാ വലയത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്മപുത്ര ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. സമരം ശക്തമായ 10 ജില്ലകളില്‍ ഇന്നലെ രാത്രി 7 മുതല്‍ 10 ജില്ലകളില്‍ 24 മണിക്കൂര്‍ നേരെത്തേക്ക് മൊബൈലുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പ്രക്ഷോഭം ശക്തമായി തുടര്‍ന്നതിനെ തുടര്‍ന്ന് ആസ്സാമില്‍ പട്ടാളത്തെ വിന്യാസിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it