ദുരിതമേഖലയിലെ കുട്ടികൾക്കായി കളിപ്പാട്ട വണ്ടിയെത്തും

ദുരിതമേഖലയിലെ കുട്ടികൾക്കായി കളിപ്പാട്ട വണ്ടിയെത്തും

തിരുവനന്തപുരം: പ്രളയദുരന്തം തകർത്ത കുട്ടികളുടെ കളിചിരികൾ വീണ്ടെടുക്കാൻ തലസ്ഥാനത്ത് നിന്ന് കളിപ്പാട്ട വണ്ടിയെത്തുന്നു. കുട്ടികൾക്കായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത്. കളിപ്പാട്ടങ്ങൾ കൊണ്ട് കുട്ടികളുടെ സന്തോഷത്തിന്റെ ലോകം പുനർനിർമിക്കുകയാണ് കളിപ്പാട്ടവണ്ടിയുടെ ലക്ഷ്യം. കളിപ്പാട്ടങ്ങൾക്ക് പുറമേ ക്രയോൺസും, കളർപെൻസിലും ഇവർക്ക് കൈമാറാം. തിരുവനന്തപുരത്ത് നിന്ന് കളിപ്പാട്ടവണ്ടി വെള്ളിയാഴ്ച്ച കോഴിക്കോട്ടേക്ക് പുറപ്പെടും. തലസ്ഥാനത്ത് 12 കേന്ദ്രങ്ങളിലായാണ് കളിപ്പാട്ട ശേഖരണം ഒരുക്കിയിരിക്കുന്നത്. പോകുന്ന വഴിയിൽ 100 കേന്ദ്രങ്ങളിൽ നിന്നും കളിപ്പാട്ടങ്ങൾ ശേഖരിക്കും.

RELATED STORIES

Share it
Top