Kerala

പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പായം ഗവ.യു.പി സ്‌കുളിന് സമീപം പാര്‍വ്വണയില്‍ ജീവപ്രകാശ് (17) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
X

ഇരിട്ടി: പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പായം ഗവ.യു.പി സ്‌കുളിന് സമീപം പാര്‍വ്വണയില്‍ ജീവപ്രകാശ് (17) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയാണ്.കാനാട് എല്‍പി സ്‌കൂള്‍ അധ്യാപകന്‍ പ്രകാശന്‍ മാസ്റ്ററുടെയും ബിന്ദുവിന്റെയും മകനാണ്.

ദേവപ്രകാശ് സഹോദരനാണ്. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു ശേഷം വൈകീട്ടോടെ സംസ്‌ക്കരിക്കും

Next Story

RELATED STORIES

Share it