Pravasi

അനധികൃത താമസക്കാരെ കണ്ടെത്താന്‍ 'ക്ലീന്‍ ജലീബ്';കുവൈത്തില്‍ നിരവധി പേര്‍ പിടിയില്‍

സിവില്‍ ഐഡി ഉള്‍പ്പെടെ മതിയായ രേഖകള്‍ കൈവശമില്ലാതെ യാത്ര ചെയ്യുന്നവരെയും പുറത്തു കാണുന്നവരെയും സൂഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

അനധികൃത താമസക്കാരെ കണ്ടെത്താന്‍ ക്ലീന്‍ ജലീബ്;കുവൈത്തില്‍ നിരവധി പേര്‍ പിടിയില്‍
X

കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി ക്ലീന്‍ ജലീബ് എന്ന പേരില്‍ വന്‍ പരിശോധനയ്ക്ക് തുടക്കമായി. സിവില്‍ ഐഡി ഉള്‍പ്പെടെ മതിയായ രേഖകള്‍ കൈവശമില്ലാതെ യാത്ര ചെയ്യുന്നവരെയും പുറത്തു കാണുന്നവരെയും സൂഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ ഹസാവി ഏരിയയിലായിരുന്നു പരിശോധന. തുടര്‍ന്ന് ജലീബ് അല്‍ ഷുവൈഖിലേക്ക് പരിശോധന കടക്കും.

വാഹനങ്ങളില്‍ മൊബൈല്‍ വച്ച് പരിശോധനയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരെയും പിടികൂടിയിട്ടുണ്ട്. അനധികൃത താമസക്കാരായ നിരവധി പേരാണ് പിടിയിലായിരിക്കുന്നത്. ഓരോ വാഹനങ്ങളും വാഹനങ്ങളിലും സൂക്ഷ്മ പരിശോധനയാണ് നടക്കുന്നത്. രാജ്യത്തെ അനധികൃത താമസക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള കുടിയൊഴിപ്പിക്കല്‍ നടപടികളാണ് തുടരുന്നത്.


Next Story

RELATED STORIES

Share it